Monday, 7 May 2012

ജൽപനം


ഇല്ല, വേണ്ടെനിയ് ക്കീ..
കപടതയുടെ തൊങ്ങലുള്ള
കിരീടങ്ങൾ.
യാഥാർത്ഥ്യത്തിൻ
മുൾമുനകൾ തിളങ്ങുന്ന
പാദുകങ്ങൾ തരൂ പകരം!
 അവയെന്റെ മാംസം തുളച്ചു ഭക്ഷിക്കട്ടേ..
ജീവന്റെ തരംഗിണി കുടിച്ചു വറ്റിയ്ക്കട്ടെ..
ഉണങ്ങിയ തോൽ പക്ഷെ,
എനിയ്ക്കു വേണം..
ഒരു ചിതയിലെരിഞ്ഞു വെണ്ണീറാവാൻ,
പുനർജന്മദു:സ്വപ്നങ്ങളില്ലാതെ
മണ്ണോടു ചേർന്നുറങ്ങാൻ.
സുഖസുഷുപ്തി!

1 comment:

  1. നന്നായിട്ടുണ്ട് .............

    ReplyDelete